നെറ്റ് ബാൾ പരിശീലനത്തിനിടെ കുഴഞ്ഞുവീണ യുവാവ്​ മരിച്ചു

KTD Aravind കോട്ടയം: നാട്ടകം ഗവ. കോളജ് മൈതാനത്ത് നെറ്റ്ബാൾ പരിശീലനത്തിനിടെ കുഴഞ്ഞുവീണ യുവാവ്​ മരിച്ചു. നാട്ടകം ഗവ.കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ പി.ആർ. അരവിന്ദാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏ​േഴാടെ നാട്ടകം ഗവ.കോളജ് മൈതാനത്തായിരുന്നു സംഭവം. കോളജ് മൈതാനത്ത് നെറ്റ് ബാൾ പരിശീലനം നടത്തുകയായിരുന്നു അരവിന്ദും സുഹൃത്തുക്കളും. ഇതിനിടെ അരവിന്ദ് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരത്തും ചെവിയിലും തണുപ്പ് അനുഭവപ്പെട്ട അരവിന്ദിനെ സുഹൃത്തുക്കൾ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു. നാട്ടകം കോളജ്​ രണ്ടാം വർഷ ബി.എസ്​സി ഇൻഡസ്ട്രിയൽ കെമിസ്ട്രി വിദ്യാർഥിയാണ് അരവിന്ദ്. പിതാവ്​: പ്രസാദ്. മാതാവ്​: ശ്രീരഞ്ജിനി. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.