മുഖ്യമന്ത്രിയുടെ വാഹനം വഴിതെറ്റിയതിൽ അന്വേഷണം

നെടുമ്പാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പാളിച്ചയുണ്ടായത് സംബന്ധിച്ച് അന്വേഷണം. ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷ പാളിച്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാണിങ്ങായി പുറപ്പെട്ട പൊലീസ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. ഇതുമൂലം മുഖ്യമന്ത്രിയുടെ വാഹനവും വഴിതെറ്റി. ഡൊമിസ്​റ്റിക് ടെർമിനൽ ഒന്നിലൂടെയാണ് പുറപ്പെടൽ ഭാഗത്തേക്ക് എത്തേണ്ടിയിരുന്നത്. പകരം വാണിങ്​ പൈലറ്റ് ആഭ്യന്തര കാർഗോവഴി സഞ്ചരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ യാത്രയാക്കാനെത്തിയ ഡി.ഐ.ജി നീരജ് കുമാറിനെ വിമാനത്താവള സുരക്ഷ വിഭാഗം പാളിച്ച അറിയിച്ചു. വാണിങ്​ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.