സംഘടന ഭാരവാഹിത്വത്തിൽ​ രാഷ്​​ട്രീയക്കാർ: നിവേദനം തീർപ്പാക്കണമെന്ന് ​ഹൈകോടതി

കൊച്ചി: കെ.എസ്.ഇ.ബി ഒാഫിസർ സംഘടനകളുടെ ഭാരവാഹിത്വത്തിലേക്ക്​ രാഷ്​​ട്രീയ നേതാക്കളെ അവരോധിക്കുന്നതിനെതിരായ നിവേദനം രണ്ടുമാസത്തിനകം പരിഗണിച്ച്​ തീർപ്പാക്കണമെന്ന് കെ.എസ്.ഇ.ബിക്ക്​ ഹൈകോടതി നിർദേശം. കേരള പവർ ബോർഡ് ഒാഫിസേഴ്സ് ഫെഡറേഷൻ പ്രസിഡൻറ്​, സെക്രട്ടറി സ്ഥാനങ്ങളിൽ മുൻമന്ത്രി വി.എസ്. ശിവകുമാർ, കെ.എസ്. സുനിൽ എന്നിവർ തുടരുന്നതടക്കം ചോദ്യംചെയ്​ത്​ ജോഫി പി. ജോയി നൽകിയ ഹരജിയാണ്​ പരിഗണനയിലുള്ളത്​. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടത്തിൽ സർക്കാർ സർവിസിലില്ലാത്തവർക്ക് സംഘടന പ്രതിനിധികളാകാനാകില്ലെന്ന്​ വകുപ്പുണ്ട്​. ഇതേക്കുറിച്ച്​ ബോധ്യമായിട്ടും രാഷ്​ട്രീയക്കാർ നേതൃസ്ഥാനത്ത്​ വരുന്നുവെന്നാണ്​ ഹരജിയിലെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.ഇ ബിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. തുടർന്നാണ് നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ കോടതി നിർദേശിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.