പ്രതിഷേധ സൂചകമായി മനുഷ്യ മീഡിയൻ

കാക്കനാട്: വാഴക്കാല ഭാഗത്ത് കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മനുഷ്യ മീഡിയൻ തീർത്ത് പ്രതിഷേധിച്ചു. റോഡ് മുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ടും പ്രദേശത്ത് അപകടം പതിവായതുമാണ് പ്രതീകാത്മക പ്രതിഷേധത്തിലേക്ക് നയിച്ചത്. വാഴക്കാല ജങ്​ഷനിൽ മീഡിയൻ എടുത്തു കളഞ്ഞ റോഡിന് നടുവില്‍ വരിവരിയായിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ഡി.സി.സി. സെക്രട്ടറി സേവ്യര്‍ തായങ്കരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.എം. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ഫോട്ടോ: വാഴക്കാല ജങ്​ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.