സമത്വ സന്ദേശവുമായി രാത്രി നടത്തം

മട്ടാഞ്ചേരി: സ്ത്രീ സുരക്ഷക്കും സ്ത്രീ സമത്വത്തിനും പ്രാധാന്യം കൊടുത്ത്​ വിമൻ ഓഫ് കൊച്ചിയും മട്ടാഞ്ചേരി ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ വാക് ടു ഇക്വാലറ്റി രാത്രി നടത്തം സംഘടിപ്പിച്ചു. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കലിൽനിന്ന്​ ആരംഭിച്ച് ഫോർട്ട്‌കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നടത്തം സമാപിച്ചു. സി.ആർ.ഒ. ഷാബി, സി.പി.ഒ രുക്മിണി, ജനമൈത്രി സമിതി അംഗങ്ങളായ സ്മിത, മെഹ്റ, വിമൻ ഓഫ് കൊച്ചി പ്രവർത്തകരായ ഷീജ സുധീർ, സുബൈബത്ത് ബീഗം, നിഷ, നഗരസഭ കൗൺസിലർമാരായ ഷൈലജ തദേവൂസ്, ബാസ്​റ്റിൻ ബാബു, മുൻ കൗൺസിലർ സനീഷ അജീബ്, ഷംസു യാക്കൂബ് എന്നിവർ സംസാരിച്ചു. ചിത്രം: മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് രാത്രി നടത്തം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.