തൊഴിലുറപ്പ് തൊഴിലാളികളെ കലക്ടർ സന്ദർശിച്ചു

അങ്കമാലി: തുറവൂർ പഞ്ചായത്ത് 14ാം വാർഡിൽ (ടൗൺ വാർഡ് ) മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇടമലയാർ കനാൽ പുനരുദ്ധാരണ പ്രവർത്തനം നേരിട്ട് കാണാൻ വെള്ളിയാഴ്ച രാവിലെ കലക്ടർ ജാഫർ മാലിക്കെത്തി. തൊഴിൽ ലഭ്യത, സമയബന്ധിതമായ വേതന ലഭ്യത തുടങ്ങിയ തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആരായുകയും സാധ്യമാകുന്ന വിഷയങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എ.ജെ. അജയ് കലക്ടർക്ക് പദ്ധതികൾ വിശദീകരിച്ച് കൊടുത്തു. ജോയൻറ്​ ബി.ഡി.ഒ ബി. പ്രസന്നകുമാരി, പഞ്ചായത്ത് സെക്രട്ടറി പി.കെ. അംബിക, അസി.സെക്രട്ടറി ടി.ആർ. ഷീജ, വില്ലേജ് എക്​സ്​റ്റൻഷൻ ഓഫിസർ ടി.ആർ. റെജി എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു. ER ANKA 1 COLECTER തുറവൂർ പഞ്ചായത്ത് 14ാം വാർഡിലെ ഇടമലയാർ കനാൽ പുനരുദ്ധാരണ പ്രവർത്തനം വിലയിരുത്താനെത്തിയ കലക്ടർ ജാഫർ മാലിക് തൊഴിലുറപ്പ് തൊഴിലാളികളോടും ഉദ്യോഗസ്ഥരോടുമൊപ്പം ഫോട്ടോ എടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.