Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:07 AM GMT Updated On
date_range 18 Dec 2021 12:07 AM GMTതൊഴിലുറപ്പ് തൊഴിലാളികളെ കലക്ടർ സന്ദർശിച്ചു
text_fieldsbookmark_border
അങ്കമാലി: തുറവൂർ പഞ്ചായത്ത് 14ാം വാർഡിൽ (ടൗൺ വാർഡ് ) മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇടമലയാർ കനാൽ പുനരുദ്ധാരണ പ്രവർത്തനം നേരിട്ട് കാണാൻ വെള്ളിയാഴ്ച രാവിലെ കലക്ടർ ജാഫർ മാലിക്കെത്തി. തൊഴിൽ ലഭ്യത, സമയബന്ധിതമായ വേതന ലഭ്യത തുടങ്ങിയ തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആരായുകയും സാധ്യമാകുന്ന വിഷയങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എ.ജെ. അജയ് കലക്ടർക്ക് പദ്ധതികൾ വിശദീകരിച്ച് കൊടുത്തു. ജോയൻറ് ബി.ഡി.ഒ ബി. പ്രസന്നകുമാരി, പഞ്ചായത്ത് സെക്രട്ടറി പി.കെ. അംബിക, അസി.സെക്രട്ടറി ടി.ആർ. ഷീജ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ടി.ആർ. റെജി എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു. ER ANKA 1 COLECTER തുറവൂർ പഞ്ചായത്ത് 14ാം വാർഡിലെ ഇടമലയാർ കനാൽ പുനരുദ്ധാരണ പ്രവർത്തനം വിലയിരുത്താനെത്തിയ കലക്ടർ ജാഫർ മാലിക് തൊഴിലുറപ്പ് തൊഴിലാളികളോടും ഉദ്യോഗസ്ഥരോടുമൊപ്പം ഫോട്ടോ എടുത്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story