കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് പാടശേഖരത്തിലെ തരിശുനില നെൽകൃഷിക്ക് തുടക്കമായി. വിത്തിടൽ പഞ്ചായത്ത് പ്രസിഡൻറ് സൈജൻറ് ചാക്കോ ഉദ്ഘാടനം ചെയ്തു. 10 വർഷമായി തരിശുകിടന്ന താഴത്തൂട്ട് ടി.പി. അബ്രാഹം എന്ന കർഷകൻെറ രണ്ട് ഏക്കറിലെ പാടത്താണ് നെൽകൃഷിയിറക്കിയത്. വൈസ് പ്രസിഡൻറ് ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.പി. സിന്ധു, പഞ്ചായത്ത് അംഗം സുഹ്റ ബഷീർ, സി.ഡി.എസ് ചെയർപേഴ്സൻ രശ്മി കൃഷ്ണകുമാർ, വി.കെ. ദീപ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും അനാമിക കുടുംബശ്രീ സെക്രട്ടറി ഫൗസിയ സലിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.