കോണിപ്പടിയുടെ കൈപ്പിടിക്കിടയില്‍ രണ്ട് വയസ്സുകാര​െൻറ തല കുടുങ്ങി

കോണിപ്പടിയുടെ കൈപ്പിടിക്കിടയില്‍ രണ്ട് വയസ്സുകാര​ൻെറ തല കുടുങ്ങി പെരുമ്പാവൂര്‍: കോണിപ്പടിയുടെ കൈപ്പിടിക്കിടയില്‍ തല കുടുങ്ങിയ രണ്ട് വയസ്സുകാര​ന്​ അഗ്‌നിരക്ഷാസേന രക്ഷകരായി. രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകള്‍ ചാമക്കാട്ട് വീട്ടില്‍ എല്‍ദോസി​ൻെറ മകന്‍ എയ്തന്‍ വീടിനകത്ത് കളിക്കുന്നതിനിടെ കോണിപ്പടിയുടെ സ്​റ്റീല്‍ കൈപ്പിടിയില്‍ അബദ്ധത്തില്‍ തല കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട്​ 7.30നായിരുന്നു സംഭവം. സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ അഗ്​നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് അകത്തി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, ഉമേഷ്, ഷിജോ ജേക്കബ്, ടി.ആര്‍. അജേഷ്, ബി.എസ്. സാന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.