നടപടി സ്വീകരിക്കണമെന്ന്​ പ്രസിഡൻറ്​

ശ്രീമൂലനഗരം: പഞ്ചായത്തിലെ കസ്തൂര്‍ബ അംഗൻവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തില്‍ ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ​്​ കെ.സി. മാര്‍ട്ടിന്‍ ബ്ലോക്ക് പഞ്ചായത്ത് ചൈല്‍ഡ് ഡെവലപ്‌മൻെറ്​ ഓഫിസറോട് ആവശ്യപ്പെട്ടു. അംഗൻവാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും നിലവില്‍ സൂക്ഷിച്ചിട്ടുള്ള അമൃതം പൊടി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.