നടക്കാനിറങ്ങിയ യുവാവ്​ കായലിൽ മരിച്ച നിലയിൽ

ചേർത്തല: തണ്ണീർമുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്ന​ൻെറ മകൻ വി.പി. പ്രവീണി​ൻെറ (30) മൃതദേഹം തണ്ണീർമുക്കം ബണ്ട്​ വൈക്കം ഭാഗത്ത് വെച്ചൂർ അംബികമാർക്കറ്റിന്​ സമീപകായലിൽനിന്ന്​ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന്​ നടക്കാനിറങ്ങിയ പ്രവീണി​െന കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്​ച രാവിലെ 8.30ഓടെ​ മത്സ്യത്തൊഴിലാളികളാണ്​ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന്​ വൈക്കം പൊലീസ് പറഞ്ഞു. പോസ്​റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ------ വി.പി. പ്രവീൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.