കൊച്ചി: ആലപ്പുഴയിലെ കൊലപാതക സംഭവങ്ങളെത്തുടർന്ന് ജില്ലയിലും കർശന സുരക്ഷ ഏർപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന െസക്രട്ടറി കെ.എസ്. ഷാനിൻെറ മൃതദേഹം പോസ്റ്റ്േമാർട്ടം ചെയ്തത് കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളജിലായിരുന്നതിനാൽ പ്രവർത്തകർ വലിയ തോതിൽ അവിടെ തടിച്ചുകൂടിയിരുന്നു. വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ജില്ലയിലെ ഇരുപാർട്ടിയുടെയും ശക്തികേന്ദ്രങ്ങളിലും പ്രത്യേകം പൊലീസിനെ വിന്യസിച്ചിരുന്നു. എറണാകുളത്തെ ആർ.എസ്.എസ് കാര്യാലയത്തിന് സമീപത്ത് രാവിലെതന്നെ പൊലീസുകാർ തമ്പടിച്ചിരുന്നു. വൈകീട്ട് ഹൈകോർട്ട് ജങ്ഷനിൽനിന്ന് കലൂർ ഭാഗത്തേക്ക് സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇത് കണക്കിലെടുത്ത് മേഖലയിൽ ശക്തമായ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിൻെറ നേതൃത്വത്തിൽ ആലുവ, പെരുമ്പാവൂർ മേഖലകളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ചെറിയ പ്രകടനങ്ങളടക്കം എല്ലാം പൊലീസ് നിരീക്ഷണത്തിലായിരിക്കണമെന്നും ഇൻറലിജൻസ് സംവിധാനം ശക്തമായി പ്രവർത്തിക്കണമെന്നും ജില്ല പൊലീസ് മേധാവി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനമുണ്ടാക്കുന്നവിധം പ്രതികരണങ്ങൾ നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ സൈബർ സെല്ലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചി സിറ്റിയിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് എറണാകുളം അസി. കമീഷണർ വൈ. നിസാമുദ്ദീൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.