കാക്കനാട്: ജില്ലയിലെ റേഷൻകടകളിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് അരി. സർക്കാർ ഉത്തരവില്ലാത്തതിനാൽ വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ കെട്ടിക്കിടന്ന് നശിക്കുന്ന സ്ഥിതിയിലാണ്. കൂടുതൽ ആവശ്യക്കാരുള്ള പച്ചരിയാണ് കുന്നുകൂടി കിടക്കുന്നത്. വെള്ള, നീല കാർഡുകാർക്കുവേണ്ടി എത്തിച്ച അരിയായിരുന്നു ഇത്. 10 മുതൽ 40 കിലോവരെ ചാക്ക് അരിയാണ് ഓരോ റേഷൻ കടകളിലും ഇനിയും വിൽക്കാനാകാത്ത സ്ഥിതിയിൽ ഉള്ളത്. കാർഡ് ഉടമകൾ വലിയൊരു വിഭാഗം ആളുകൾ റേഷൻ വാങ്ങാത്ത സാഹചര്യത്തിലാണ് അരി കുന്നുകൂടിയത്. പച്ചരി, വെള്ളരി, കുത്തരി എന്നിവയാണ് അരി ഇനത്തിൽ റേഷൻ കടകളിൽനിന്ന് വിതരണം ചെയ്യുന്നത്. വിവിധ കാർഡുകാർക്ക് ഓരോ മാസവും എത്ര വീതം അരി വിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് വകുപ്പ് ആസ്ഥാനത്ത് നിന്നാണ്. അതനുസരിച്ച് മാത്രമേ റേഷൻ കടകളിൽനിന്ന് അരി വിതരണം ചെയ്യാനാകൂ. എന്നാൽ, മാസങ്ങളായി നീല, വെള്ള കാർഡ് ഉടമകൾക്ക് പച്ചരി അനുവദിച്ചിട്ടില്ല എന്നാണ് വിവരം. കാർഡ് ഉടമകൾ ഭൂരിഭാഗം പേരും പച്ചരി അന്വേഷിച്ചെത്തുന്നവരാണ്. ക്രിസ്മസ് അടുത്തതോടെ കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരാണ് പച്ചരി ചോദിച്ച് റേഷൻകടകളിൽ എത്തിയത്. ആവശ്യത്തിലധികം അരി ഉണ്ടെങ്കിലും സർക്കാർ നിർദേശം ലഭിക്കാത്തതിനാൽ നൽകാനാകാത്ത സ്ഥിതിയാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു കോംബോ സിസ്റ്റം നടപ്പാക്കണം -കടയുടമകൾ കാക്കനാട്: നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കോംബോ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് റേഷൻ കടയുടമകൾ. ഒരു വർഷം മുമ്പുവരെ നിലവിലുണ്ടായിരുന്ന കോംബോ സമ്പ്രദായപ്രകാരം തങ്ങൾക്ക് അനുവദിച്ച പരിധിക്കുള്ളിൽനിന്നുകൊണ്ട് ഇഷ്ടമുള്ള അരി തെരഞ്ഞെടുക്കാമായിരുന്നു. നേരേത്ത ഇടക്കിടെ ഈ സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നതിനാൽ അരി കെട്ടിക്കിടക്കുന്ന സാഹചര്യം കുറവായിരുന്നു. പിന്നീട് കടയുടമകൾ കൃത്രിമത്വം കാണിക്കുന്നു എന്ന് ആരോപിച്ച് ഒഴിവാക്കുകയായിരുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് നീല, വെള്ള കാർഡ് ഉടമകൾക്ക് പച്ചരി നൽകാൻ ഉത്തരവ് നൽകുകയോ കോംബോ സമ്പ്രദായം പുനഃസ്ഥാപിക്കുകയോ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.