വീട്ടിൽ പ്രസവിച്ച്​ അസം സ്വദേശിനി; രക്ഷകരായി ആംബുലൻസ്​ ഡ്രൈവറും ആശ വർക്കറും

പള്ളിക്കര: തനിയെ വീട്ടിൽ പ്രസവിച്ചുകിടന്ന അസം സ്വദേശിനിയെയും കുഞ്ഞിനെയും രക്ഷിച്ച്​ വാർഡ്​ അംഗവും ആംബുലൻസ്​ ​ഡ്രൈവറും ആശ വർക്കറും. ഞായറാഴ്​ച പുലര്‍ച്ച അഞ്ചോടെ കരിമുഗള്‍ ചാക്ക​ുകമ്പനിക്ക് സമീപമാണ്​ സംഭവം. പൂർണ ഗര്‍ഭിണിയായിരുന്ന അസം സ്വദേശിനി ഭര്‍ത്താവുമായി പിണങ്ങി രണ്ടുദിവസമായി ഒറ്റക്കായിരുന്നു താമസം. അമ്പലമേട് പൊലീസ് സ്‌റ്റേഷനില്‍നിന്ന് എത്തിയ ഫോണ്‍ വിളിയെത്തുടർന്നാണ്​​ അല്‍ഇഹ്‌സാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഇ.എ. ഷാനവാസ്​ ഉടൻ സ്ഥലത്തെത്തുന്നത്​. ചോരയില്‍ കുളിച്ച കുഞ്ഞുമായി കിടന്ന കുഞ്ഞിനും മാതാവിനും വാർഡ്​ അംഗം ഷാനിഫ ബാബുവും ആശ വര്‍ക്കര്‍ വിനുവുമാണ്​ പ്രഥമശുശ്രൂഷ നൽകിയത്​. കുട്ടിയെ തുട​െച്ചടുത്ത്​ മാതാവിനൊപ്പം ആംബുലന്‍സില്‍ ഉടന്‍ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവസരോചിത ഇടപെടലാണ് മാതാവി​ൻെറയും കുഞ്ഞി​ൻെറയും ജീവന്‍ രക്ഷിച്ചത്. പടം. വീട്ടിൽ തനിയെ പ്രസവിച്ച അസം സ്വദേശിനിയും കുഞ്ഞും (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.