പിണവൂർക്കുടി ആദിവാസി കോളനിയിൽ ശുചിത്വ ബോധവത്കരണം

കോതമംഗലം: പിണവൂർക്കുടി ആദിവാസി കോളനിയിൽ ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നമ്മൾ ഭൂമിയെ സ്നേഹിക്കാൻ പഠിക്കണമെന്നും മറിച്ച് ഭൂമിയെ ഇനിയും ചൂഷണം ചെയ്യുന്നത് തുടർന്നാൽ പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നും ശുചിത്വമിഷൻ സ്​റ്റേറ്റ് റിസോഴ്സ്പേഴ്സൻ വേണുഗോപാൽ പറഞ്ഞ​ു. കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും കുട്ടമ്പുഴ പഞ്ചായത്തും സംയുക്തമായി പിണവൂർക്കുടി ആദിവാസി മേഖലയിൽ സംഘടിപ്പിച്ച സ്വച്ഛത ആക്​ഷൻ പ്ലാൻ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിനോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.എ. സിബി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിനീഷ് അധ്യക്ഷത വഹിച്ചു. ഫീൽഡ് എക്സിബിഷൻ ഓഫിസർ പൊന്നുമോൻ, വാർഡ് മെംബർ ജോഷി, പിണവൂർക്കുടി കോളനി മൂപ്പൻ നാരായണൻ, എ.ഡി.എസ് പ്രസിഡൻറ് വത്സ പീതാംബരൻ, ഗ്രീൻ ലീഫ് നേച്വർ സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.