ജലജീവൻ പദ്ധതി: കരാറുകാർ രസീത് നൽകാതെ പണം വാങ്ങിയതായി പരാതി

ശ്രീമൂലനഗരം: പഞ്ചായത്തിൽ ജലജീവൻ പദ്ധതിയിൽ ഉപഭോക്താക്കളിൽനിന്ന് കരാറുകാർ രസീത് നൽകാതെ പണം വാങ്ങിയതായി പരാതി. രസീത് നൽകാതെ 984 രൂപയും, ആധാർ കാർഡിന്‍റെ കോപ്പിയും വാങ്ങിയതായാണ് ആരോപണം. ചിലരിൽ നിന്ന് 1000 രൂപ വരെ വാങ്ങിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും, പഞ്ചായത്ത് നൽകുന്ന ഫണ്ടുകളും, 10ശതമാനം ഗുണഭോക്​തൃ വിഹിതവും അടങ്ങുന്നതാണ് ജലജീവൻ പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. പണം വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന്​ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടിൻ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.