കോതമംഗലം: ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ചുകടന്നു. നെല്ലിക്കുഴി ഇടനാട് കാരുക്കൽ ശാന്തയുടെ ഒന്നേകാൽ പവൻ മാലയാണ് പൊട്ടിച്ചെടുത്തത്. ഭണ്ഡാരപ്പടിയിലുള്ള ഇവരുടെ കടയിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ശാന്തയുടെ മകൻ സുധീഷ് ഉച്ചക്ക് വീട്ടിൽ പോകുമ്പോൾ ശാന്തയാണ് കടയിലുണ്ടാകുന്നത്. ഒരാഴ്ചയായി ഈ സമയം ബൈക്കിലെത്തി സാധനങ്ങൾ വാങ്ങി സ്ഥലവും സാഹചര്യവും നിരീക്ഷിച്ചശേഷമാണ് മാല തട്ടിയെടുത്തത്. ഹെൽമറ്റ് ധരിച്ചാണ് ഇയാൾ മാല പൊട്ടിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.