പ്രസിഡന്റിനെയും സെക്രട്ടറിയെയും ഉപരോധിച്ചു

കോതമംഗലം: കുട്ടമ്പുഴ കുടുംബശ്രീക്ക് അധിക സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് സി.ഡി.എസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞുവെച്ചു. നിലവിൽ പഞ്ചായത്തിൽ ഒരു മുറി സി.ഡി.എസ് ചെയർപേഴ്സണായി നീക്കിവെച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റു മുറികളും വേണമെന്ന് ആവശ്യപ്പെട്ടാണ്​ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം സമരം നടത്തിയത്. പഞ്ചായത്തിൽ നടന്ന നാടകീയ സംഭവങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിയുണ്ടായതായി പരാതിയുണ്ട്. ആദിവാസി വിഭാഗത്തിലെ പ്രസിഡന്റിനെ വഴിനടത്തില്ലെന്നായിരുന്നു ഭീഷണി. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി പറഞ്ഞു. സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.