Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:08 AM GMT Updated On
date_range 23 Feb 2022 12:08 AM GMTപ്രസിഡന്റിനെയും സെക്രട്ടറിയെയും ഉപരോധിച്ചു
text_fieldsbookmark_border
കോതമംഗലം: കുട്ടമ്പുഴ കുടുംബശ്രീക്ക് അധിക സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് സി.ഡി.എസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞുവെച്ചു. നിലവിൽ പഞ്ചായത്തിൽ ഒരു മുറി സി.ഡി.എസ് ചെയർപേഴ്സണായി നീക്കിവെച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റു മുറികളും വേണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം സമരം നടത്തിയത്. പഞ്ചായത്തിൽ നടന്ന നാടകീയ സംഭവങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിയുണ്ടായതായി പരാതിയുണ്ട്. ആദിവാസി വിഭാഗത്തിലെ പ്രസിഡന്റിനെ വഴിനടത്തില്ലെന്നായിരുന്നു ഭീഷണി. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി പറഞ്ഞു. സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story