പുരസ്കാര നിറവിൽ വാരപ്പെട്ടി വില്ലേജ് ഓഫിസ്

കോതമംഗലം: ജീവനക്കാരും നാട്ടുകാരും ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ സ്മാർട്ടായതാണ് വാരപ്പെട്ടി വില്ലേജ് ഓഫിസിനെ റവന്യൂ പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്. പരിതാപകരമായ അവസ്ഥയിലായിരുന്ന വില്ലേജ് ഓഫിസ് കേവലം 20 ദിവസങ്ങൾക്കുള്ളിൽ പുതുക്കിപ്പണിത് സമ്പൂർണ സ്മാർട്ട് വില്ലേജ് ഓഫിസായി മാറുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി മുറ്റം ടൈൽ വിരിച്ചു. എല്ലാ ജീവനക്കാർക്കും കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തി, എല്ലാ ഓഫിസ് ഫയലുകളും ബൈൻഡ് ചെയ്തു, പൊതുജനങ്ങൾക്കായി വിവിധ അപേക്ഷകൾ സമർപ്പിക്കാനുള്ള റാക്ക്, കുടിവെള്ള സംവിധാനം എന്നിങ്ങനെ വിവിധ സൗകര്യങ്ങളും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ ബോർഡ്, സാനിറ്റൈസർ സൗകര്യം എന്നിവ സജ്ജമാക്കിയത് അഞ്ച് ലക്ഷം രൂപ ചെലവിലുമാണ്. വില്ലേജ് ഓഫിസിന്റെ മാറ്റം നേരിൽ കാണാനും ഉദ്ഘാടനം നിർവഹിക്കാനുമായി റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ ഒക്ടോബറിൽ വാരപ്പെട്ടിയിലെത്തിയിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വില്ലേജ് ഓഫിസർ റോയ് പി. ഏലിയാസിനെ മന്ത്രി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫിസായി വാരപ്പെട്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. EM KMGM 6 varappetty വാരപ്പെട്ടി വില്ലേജ് ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.