മദ്യനയത്തിനെതിരെ പ്രതിഷേധം

കൊച്ചി: സർക്കാർ വീണ്ടും 267 ഔട്ട് ലെറ്റുകൾ തുറക്കാനുള്ള നയത്തിനെതിരെ കേരള മദ്യനിരോധന സമിതി ബാനർജി റോഡിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിന് മുന്നിൽ പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് കെ.എം. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡൻറ് ജോയ് അയിരൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നോർബട്ട് അടിമുറി, കെ.കെ. വാമലോചനൻ, ഹിൽട്ടൺ ചാൾസ്, കെ. വിജയൻ, രാജഗോപാൽ സി. മേനോൻ, എം.എൽ. ജോസ്, ജുവൽ ചെറിയാൻ, ബിജു ക്ലീറ്റസ്, ഏലൂർ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.