കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂര്‍: രണ്ടുകിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിലായി. ബിഹാര്‍ ദര്‍ഭംഗ ജില്ലയില്‍ ഡുന്‍ഡുന്‍ കുമാര്‍ സാഹിനിയാണ് (35) എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 2.150 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നാട്ടില്‍നിന്ന്​ കൊണ്ടുവരുന്ന കഞ്ചാവ് അന്തര്‍ സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി. മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാന്‍ പാത്തിപ്പാലം ഭാഗത്ത് നില്‍ക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, പ്രിവന്റിവ് ഓഫിസര്‍ പി. വിജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.ജെ. പത്മഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.