കൊച്ചി: പി.സി. ജോർജിന്‍റെ അറസ്റ്റ് സർക്കാറിന്‍റെ അമിതോത്സാഹവും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. കൊടും ക്രിമിനലിനെപ്പോലെ അറസ്റ്റ് ചെയ്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭവും നിയമപോരാട്ടവും നടത്തും. അറസ്റ്റ് സ്വാഗതാർഹം -ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം കൊച്ചി: പി.സി. ജോർജിനെതിരെ കേസെടുത്ത സർക്കാർ നടപടിയെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സ്വാഗതം ചെയ്തു. എന്നാൽ, ഗുരുതരമായ ഒരു കുറ്റകൃത്യത്തിൽ ജാമ്യം അനുവദിച്ചത് നിർഭാഗ്യകരമാണ്. ജോർജ് നേരത്തെയും മുസ്ലിംകൾക്കും ദലിതർക്കും സ്ത്രീകൾക്കുമെതിരെ ഹീനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മതസ്പർധ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ എത്ര ഉന്നതരായാലും കർശന നിയമനടപടി സ്വീകരിക്കണമെന്ന് പ്രസിഡന്‍റ് കെ.വി. ഭദ്രകുമാരി, ജനറൽ സെക്രട്ടറി സണ്ണി എം. കപിക്കാട്, സംഘടന സെക്രട്ടറി പി.ജെ. തോമസ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.