ചേർത്തല: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. പള്ളിത്തോട് ചേലേകാട്ട് പ്രിനീഷിന്റെ ഭാര്യ ത്രേസ്യാമ്മയാണ് (ബിനു -40) മരിച്ചത്. ഞായറാഴ്ച രാത്രി ചേർത്തല വേളോർവട്ടം ക്ഷേത്രത്തിനുസമീപമായിരുന്നു അപകടം. മകൻ റെയാലിനെ (നാല്) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിനീഷിനും പരിക്കുണ്ട്. പള്ളിത്തോട്ടിൽനിന്ന് ചേർത്തലക്ക് വരുകയായിരുന്ന ഇവരുടെ ബൈക്കിൽ എതിർദിശയിൽനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വീണ് തലക്ക് ഗുരുതര പരിക്കേറ്റ ത്രേസ്യാമ്മ തൽക്ഷണം മരിച്ചു. മകൾ: ലെന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.