ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കും

കൊച്ചി: ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആര്‍.എം) പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍. ഇതിന്റെ ഭാഗമായി ഒരു ഡയറക്ടര്‍ ബോര്‍ഡും സെന്‍ട്രല്‍ കമ്മിറ്റിയുംകൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്​ ഡി.എച്ച്.ആര്‍.എം സ്ഥാപക ചെയര്‍മാന്‍ വി.വി. സെല്‍വരാജ് വ്യക്തമാക്കി. ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി സജീവമാണ്​. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ജില്ലകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും സെല്‍വരാജ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.