കൊച്ചി സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

കൊച്ചി: സുരക്ഷിത ശബ്ദം പൗരാവകാശം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി ഐ.എം.എ, ഐ.എം.എ നിസ്സ്, എ.ഒ.ഐ കൊച്ചി, ഐ.എ.പി കൊച്ചി എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ കൊച്ചി ഐ.എം.എ ഹൗസില്‍ ഹൈബി ഈഡന്‍ എം.പി ഫ്ലാഗ്ഓഫ് ചെയ്തു. ശബ്ദമലിനീകരണം കേള്‍വിക്കുറവ്​ മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും മാനസിക സമര്‍ദത്തിനും ഉറക്കമില്ലായ്മക്കും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിത തോതില്‍ ഉയര്‍ന്നുവരുന്ന ശബ്ദമലിനീകരണത്തിനെതിരെ പൗരബോധം എത്തിക്കുവാനാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഐ.എം.എ നിസ്സ് സംസ്ഥാന ചെയര്‍മാന്‍ ഡോ.സണ്ണി പി.ഓരത്തേല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.