കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തില്‍ സ്ഥാനാർഥികളുടെ ചെലവ് നിര്‍ണയിക്കുന്ന പരിധിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വര്‍ധന വരുത്തി. 28 ലക്ഷം എന്നത് 40 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് ചെലവില്‍ 2014നെക്കാള്‍ 10 ശതമാനം വര്‍ധന 2020 ല്‍ വരുത്തിയിരുന്നു. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനയും പണപ്പെരുപ്പ സൂചികയും അടിസ്ഥാനമാക്കിയാണ് വര്‍ധന. പാര്‍ലമെന്റ് മണ്ഡലത്തില്‍ 2014 ലെ കണക്കുപ്രകാരം 70 ലക്ഷം രൂപയായിരുന്നു സ്ഥാനാര്‍ഥിക്ക് ചെലവാക്കാനുള്ള പരിധിയെങ്കില്‍ ഇപ്പോള്‍ 95 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഇ. അനിതകുമാരി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കൊച്ചി: കോഴിക്കോട് ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറായിരുന്ന ഇ. അനിതകുമാരിയെ എറണാകുളം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചു. എറണാകുളം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ബിന്ദുവിനെ കോഴിക്കോട് ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറായും മാറ്റിനിയമിച്ചു. കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജിനെ പത്തനംതിട്ട റവന്യൂ ഡിവിഷനല്‍ ഓഫിസ് സീനിയര്‍ സൂപ്രണ്ടായി നിയമിച്ചു. കണയന്നൂര്‍ തഹസില്‍ദാറായി പത്തനംതിട്ട റവന്യൂ സീനിയര്‍ സൂപ്രണ്ടായ എം. അന്‍സാറിനെയും നിയമിച്ചു. റെയില്‍വേ (എല്‍.എ) കോട്ടയം സ്‌പെഷല്‍ തഹസില്‍ദാറുടെ കാര്യാലയത്തിലെ ജൂനിയര്‍ സൂപ്രണ്ടായ വി. കൃഷ്ണദാസിനെ കണയന്നൂര്‍ താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാറായി നിയമിച്ചു. കണയന്നൂര്‍ താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാറായ ബിജു ജോസിനെ റെയില്‍വേ (എല്‍.എ) കോട്ടയം സ്‌പെഷല്‍ തഹസില്‍ദാറുടെ കാര്യാലയത്തിലെ ജൂനിയര്‍ സൂപ്രണ്ടായി നിയമിച്ചു. ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു കൊച്ചി: ജില്ലയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയും (എൻ.പി.ഒ.എല്‍) പരിസരവും ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. രണ്ട് കി.മീ. ചുറ്റളവില്‍ ഡ്രോണുകള്‍ അല്ലെങ്കില്‍ ലാന്റേണ്‍ കൈറ്റ്‌സുപോലുള്ള എല്ലാത്തരം ഏരിയല്‍ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയില്‍ സൗണ്ട് നാവിഗേഷന്‍ (സോണാര്‍), അനുബന്ധ സാങ്കേതികവിദ്യകള്‍ തുടങ്ങിയ അതിസുരക്ഷാ പ്രതിരോധ പദ്ധതികളുടെ ഗവേഷണവും വികസനവും നടക്കുന്നതിനാല്‍, സുരക്ഷയും ദേശീയതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനം. കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 83(1) പ്രകാരമാണ് പ്രദേശത്തെ പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.