സന്യാസി സംഗമവും മഹാപരിക്രമയും ഇന്ന്

കാലടി: ശ്രീശങ്കര ജയന്തി ആഘോഷ ഭാഗമായി വ്യാഴാഴ്ച കാലടിയില്‍ സന്യാസി സംഗമവും മഹാപരിക്രമയും നടക്കും. ശ്രീശങ്കര ജന്മഭൂമി ക്ഷേത്രമായ ശൃംഗേരിയിലെ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന സന്യാസി സംഗമത്തില്‍ മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി, ചിന്മയ മിഷന്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ വിവിക്താനന്ദ സരസ്വതി, ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, വാഴൂര്‍ തീർഥപാദാശ്രമം അധ്യക്ഷന്‍ പ്രജ്ഞാനന്ദ തീർഥപാദര്‍, മാര്‍ഗദര്‍ശക മണ്ഡലം ജനറൽ സെക്രട്ടറി സദ്സ്വരൂപാനന്ദ സരസ്വതി, സദ്സംബോധ് ഫൗണ്ടേഷന്‍ കേരള ചാപ്റ്റര്‍ ആചാര്യന്‍ അധ്യാത്മാനന്ദ സരസ്വതി, ശിവഗിരിമഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, ചെങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദാനന്ദസരസ്വതി, കൊല്ലം ആനന്ദധാം ആശ്രമാധ്യക്ഷന്‍ ബോധേന്ദ്രതീർഥ, അഭേദാനന്ദാശ്രമം ഉപാധ്യക്ഷന്‍ കേശവാനന്ദ ഭാരതി, പാലക്കാട് ദയാനന്ദാശ്രമം അധ്യക്ഷന്‍ കൃഷ്ണാത്മാനന്ദ സരസ്വതി, വിവേകാനന്ദാശ്രമാധ്യക്ഷന്‍ പുരുഷോത്തമാനന്ദ സരസ്വതി, തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ എന്നിവരെ ആദരിക്കും. വൈകീട്ട്​ നാലിന് ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ നടക്കുന്ന ശ്രീശങ്കര ജയന്തി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മഹാപരിക്രമ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.