വിദ്യാഭ്യാസ നയങ്ങളിൽ ചർച്ചകൾ നടത്തണം -മാത്യു കുഴൽനാടൻ

കോതമംഗലം: പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന കാലോചിത പരിഷ്കാരങ്ങളിലും നയരൂപവത്​കരണങ്ങളിലും ഗൗരവ ചർച്ചകൾ നടത്താൻ സർക്കാർ സഹിഷ്ണുത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. കെ.പി.എസ്.ടി.എ കോതമംഗലം ഉപജില്ല സംഘടിപ്പിച്ച സർവിസിൽനിന്ന് വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും നേതാക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ വി.പി. പോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ മുഖ്യപ്രഭാഷണം നടത്തി. വി.കെ. അജിത് കുമാർ, കെ. അബ്ദുൽ മജീദ്, ടി.യു. സാദത്ത്, അജിമോൻ പൗലോസ്, കെ.എ. ഉണ്ണി, ഷക്കീല ബീവി, വിൻസന്റ് ജോസഫ്, എ.ജി. ജോർജ്, റോയി കെ. പോൾ, ജോൺ പി. പോൾ, സാബു കുര്യാക്കോസ്, ടി.എസ്. റഷീദ്, എൽദോ കുര്യാക്കോസ്, ബേസിൽ ജോർജ് എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിച്ച മുൻ റവന്യൂ ജില്ല ട്രഷറർ സാബു കുര്യാക്കോസ്, വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ ടി.എസ്. റഷീദ് ഉൾപ്പെടെയുള്ള അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. EM KMGM 1 kpsta കെ.പി.എസ്.ടി.എ കോതമംഗലം ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ്, അനുമോദന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.