ശാപമോക്ഷം കാത്ത് കിഴക്കമ്പലം-നെല്ലാട് റോഡ്

കിഴക്കമ്പലം: ശാപമോക്ഷമാകാതെ കിഴക്കമ്പലം നെല്ലാട് റോഡ്. കരാര്‍ പണി പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി അവസാനിച്ചതോടെ ഇനിയെന്ത് എന്നതാണ് നാട്ടുകാരുടെ ചോദ്യം. ഏപ്രില്‍ 30നകം പണിപൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പുകൊടുത്തിരുന്നു. ജനുവരി ഏഴിനാണ് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി ആരംഭിച്ചത്. ഇതിനായി 2.1 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍, റോഡിലെ കുറച്ചുഭാഗം മാത്രം വെറ്റ്മിക്‌സ്​ നിരത്തി ടാറിങ് നടത്തിയതൊഴിച്ചാല്‍ മറ്റിടങ്ങൾ കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഏതാനും ഭാഗത്ത് നിര്‍മാണം നടത്തിയെങ്കിലും വേനല്‍മഴയിൽ പലഭാഗത്തും വീണ്ടും കുഴിയാകുകയും ചില ഭാഗങ്ങള്‍ റോഡ് താഴ്ന്നുപോകുകയും ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡാണിത്. കിഫ്ബി ഈ റോഡ് ഉള്‍പ്പെടെ നാല് റോഡുകള്‍ക്കായി 32.7 കോടി രൂപ അനുവദിച്ചതാണ്. എന്നാല്‍, അതില്‍ 10 കോടി മുടക്കി ഒരു റോഡ് നന്നാക്കിയെങ്കിലും ബാക്കി റോഡുകള്‍ നന്നാക്കുന്നതിനുള്ള നടപടി ഉണ്ടായില്ല. ഇതേതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വാട്​സ്ആപ് ഗ്രൂപ്പ്​ വരെയുണ്ടാക്കി നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പണിയാനെത്തിയ തൊഴിലാളികള്‍ കോവിഡ് ക്വാറന്‍റെീ​നിൽ പോയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ പണി വൈകുന്നതെന്നാണ്​ ഉദ്യോഗസ്ഥരുടെ ന്യായീകരണം. ഹൈകോടതി അഭിഭാഷകനായ പ്രമോജ് എബ്രഹാം നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഉദ്യോഗസ്ഥരുടെ മുടന്തന്‍ ന്യായീകരണങ്ങള്‍. കിഴക്കമ്പലം-നെല്ലാട് റോഡില്‍ മംഗലത്തുനട ഭാഗം (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.