കരാറുകാർ നാളെ മുതൽ പണിമുടക്കും

മൂവാറ്റുപുഴ: സർക്കാർ കരാറുകാർ ഏഴു മുതൽ അനിശ്ചിതകാലത്തേക്ക്​ പണിമുടക്കും. നിർമാണ മേഖലയിലെ രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകൾക്കും മുൻകാലപ്രാബല്യത്തോടെ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കുന്നതെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റർ ചെയർമാൻ പിലക്സി കെ. വർഗീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി നേതൃത്വത്തിലാണ് പണിമുടക്ക്. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഗവ. സ്റ്റേറ്റ് അഫയേഴ്സ് ചെയർമാൻ രാജേഷ് മാത്യു, പോൾ ടി. മാത്യു, സാബു ചെറിയാൻ, ജോർഡി എബ്രഹാം, ജോസഫ് ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.