നീരൊഴുക്ക് പുനഃസ്ഥാപിക്കണം

പെരുമ്പാവൂര്‍: പെരിയാറിന്റെ ചളിനിറഞ്ഞ് നീരൊഴുക്ക് കുറഞ്ഞ ഭാഗം വൃത്തിയാക്കണമെന്ന് ഐ.എന്‍.ടി.യു.സി ഒക്കല്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകളും ഒക്കല്‍ തുരുത്തും ഉള്‍പ്പെടുന്ന പെരിയാറിന്റെ രണ്ടായിത്തിരിഞ്ഞ് ഒഴുകുന്ന ഒരുഭാഗം വര്‍ഷങ്ങളായി ചളി നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. നീരൊഴുക്ക് പുനഃസ്ഥാപിച്ച് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തില്‍നിന്നും​ പ്രകൃതിദുരന്തങ്ങളില്‍നിന്നും സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എം. ഷിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ജോബി, വി.ടി. തങ്കച്ചന്‍, എന്‍.ഒ. സൈജന്‍, ലാലു, അബൂബക്കര്‍, മണ്ഡലം ഭാരവാഹികളായ അലി ചെന്താര, രാജേഷ് മാധവന്‍, കെ.ഒ. ജോണി, ജിജി ജോസ്, ജലീല്‍ പണിക്കരുകുടി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.