എൻ.എച്ച് സമരം 150 ദിവസം പിന്നിട്ടു: വിശദീകരണ യോഗം നടത്തി

വരാപ്പുഴ: ദേശീയപാത സ്ഥലമെടുപ്പിലെ തിരിമറികൾക്കും അഴിമതികൾക്കുമെതിരെ എൻ.എച്ച് 66 തിരുമുപ്പം സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം 150 ദിവസം പിന്നിട്ടു. ഇതോടനുബന്ധിച്ച് വരാപ്പുഴ ബൈപാസിൽ വിശദീകരണ യോഗം നടത്തി. സിൽവർ ലൈനിനായി സർക്കാർ സ്ഥലം ഏറ്റെടുക്കുമെന്ന വേവലാതിയിൽ ഹൃദയംപൊട്ടി മരിച്ച ചൊവ്വരയിലെ കുട്ടൻ, കൊച്ചാലിൽ വാഹനാപകടത്തിൽ മരിച്ച കെട്ടിട നിർമാണ തൊഴിലാളി സന്തോഷ് എന്നിവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്. എൻ.എച്ച് സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം രാജൻ ആൻറണി യോഗം ഉദ്ഘാടനം ചെയ്തു. ടോമി ചന്ദനപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ. എ.ജെ.ആർ. വർഗീസ്, ഹാഷിം ചേന്നംപ്പിളളി, ജോർജ് ചക്യത്ത്, ബാബു തണ്ണിക്കോട്ട്, സാജു പോൾ, ജിമ്മി ചക്യത്ത്, എൻ.കെ. അബ്ബാസ്, ബാബു കോംകാട്ടിൽ എന്നിവർ സംസാരിച്ചു. പടം ER nh samaram 1 എൻ.എച്ച് 66 തിരുമുപ്പം സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം എൻ.എച്ച് സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം രാജൻ ആൻറണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.