വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതി​െൻറ ആഘോഷം നാളെ തുടങ്ങും

വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതി​ൻെറ ആഘോഷം നാളെ തുടങ്ങും ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍. ട്രസ്​റ്റ്​ സെക്രട്ടറി പദവികളില്‍ വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതി​ൻെറ ആഘോഷം ഞായറാഴ്​ച ചേർത്തല ശ്രീനാരായണ കോളജിൽ നടക്കുമെന്ന്​ സ്വാഗതസംഘം ചെയര്‍മാന്‍ തുഷാർ വെള്ളാപ്പള്ളി, കണ്‍വീനര്‍ അരയാക്കണ്ടി സന്തോഷ്, കോഓഡിനേറ്റര്‍ കെ.പത്മകുമാര്‍, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതി​ൻെറ ഭാഗമായി വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കും. വൈകീട്ട്​ നാലിന്​ നടക്കുന്ന സമ്മേളനം കേരള ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമസംഘം പ്രസിഡൻറ്​ സച്ചിദാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സിവില്‍ സർവിസ് പരിശീലന പദ്ധതി കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ഭവന പദ്ധതികളുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിർവഹിക്കും. കോവിഡ് പ്രോ​ട്ടോക്കോൾ അനുസരിച്ച്​ നടക്കുന്ന സമ്മേളനം ലോകത്തി​ൻെറ വിവിധ ഭാഗങ്ങളില്‍ കാണുന്നതിന്​ സൈബര്‍സേന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സമുദായത്തിലെ ഭവനരഹിതര്‍ക്ക് ഭവനനിർമാണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉന്നതപഠനസൗകര്യം, രോഗികള്‍ക്ക് ചികിത്സ സഹായം തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആഘോഷത്തി​ൻെറ ഭാഗമായി തുടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.