മെഗാ ജോബ് ഫെയർ : തൊഴിലന്വേഷകർക്ക് 30 വരെ രജിസ്​റ്റർ ചെയ്യാം

കൊച്ചി: ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ അടുത്ത മാസം എട്ട്, ഒൻപത് തീയതികളിൽ നടത്തുന്ന മെഗാ ജോബ് ഫെയർ ജീവിക - 2022 ലേക്ക് തൊഴിലന്വേഷകർക്ക് ഈ മാസം 30 വരെ രജിസ്​റ്റർ ചെയ്യാം. തൊഴിൽദാതാക്കൾക്ക് 20 വരെ രജിസ്​റ്റർ ചെയ്യാം. ജോബ് ഫെയറിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഒരുക്കുമെന്ന് ജില്ല കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. തൊഴിൽദാതാക്കൾക്ക് www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി​ൻെറ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാത കോളജിൽ മേള സംഘടിപ്പിക്കുന്നത്. മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിൽ ജില്ല വികസന കമീഷണർ ഷിബു കെ. അബ്​ദുൾ മജീദ്, പ്ലാനിങ്​ ഓഫിസർ അനിത ഏലിയാസ്, വിവിധ വകുപ്പ്​ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.