വൈക്കം: സാമ്പത്തിക തട്ടിപ്പിനിരയായി ജപ്തി ഭീഷണി നേരിട്ടയാൾ ജീവനൊടുക്കി. ടി.വി പുരം തൈമുറി അശോകനെയാണ് (57) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പക്ക് ഈട് നൽകിയ ആധാരം സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ സഹകരണ ബാങ്കിൽ പണയം വെച്ച് 25 ലക്ഷം രൂപ തട്ടി ജപ്തി നടപടികൾ നേരിടുന്ന ഭൂവുടമയായ കുടുംബനാഥനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ സമീപവാസിയും എസ്.എന്‍ ഫിനാന്‍സ് ഉടമയും പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് ബോർഡ് മുൻ അംഗവുമായ സഹദേവനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സമാനരീതിയില്‍ നിരവധിപേരുടെ പണം തട്ടിയെടുത്ത സഹദേവനും കുടുംബവും മുങ്ങി.
ടി.വി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍ ഫിനാന്‍സില്‍നിന്ന് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു ലക്ഷം രൂപയാണ് അശോകന് വായ്പയെടുത്തത്. ഈടായി വീട് അടങ്ങുന്ന 22 സെന്‍റ് സ്ഥലത്തിന്‍റെ ആധാരവും നല്‍കി. വിവിധ രേഖകളിൽ ഒപ്പിട്ടും നല്‍കി. അടുത്തിടെ, അശോകന്‍ പണവും പലിശയും തിരികെ നൽകി ആധാരം ആവശ്യപ്പെട്ടു. ഉടൻ നല്‍കാമെന്ന് വിശ്വസിപ്പിച്ച് അശോകനെ മടക്കിയയച്ചു. ഇതിനിടെ, പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിൽനിന്ന് അശോകന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. അശോകന്‍റെ വസ്തു ഈട് നൽകി 25 ലക്ഷം രൂപ സഹകരണ ബാങ്കില്‍നിന്ന് ബോർഡ് അംഗമായ സഹദേവന്‍ വായ്പ എടുത്തിരുന്നതായി വ്യക്തമായി. സഹദേവൻ കോൺഗ്രസ് പ്രതിനിധിയായാണ് അന്ന് ബോർഡ് അംഗമായത്. ജപ്തി നോട്ടീസുമായി അശോകന്‍ പല തവണ സഹദേവനെ സമീപിച്ചിട്ടും ഫലം ഉണ്ടായില്ല. സഹദേവനും കുടുംബവും ഒളിവില്‍ പോയതോടെ അശോകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. ഇതിനിടെ, സഹദേവന്‍റെ ഫിനാന്‍സ് സ്ഥാപനവും വീടും സി.പി.ഐയുടെ നേതൃത്വത്തില്‍ താഴിട്ട് പൂട്ടി. മരിച്ച അശോകന്‍റെ ഭാര്യ അജിത. മക്കൾ: അശ്വതി, ആഘോഷ്.
News Summary - Foreclosure threat on loan fraud The head of the family committed suicide
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.