'10,000 രൂപ വീതം സഹായധനം നൽകണം'

പറവൂർ: സർക്കാറി‍ൻെറ നിരുത്തരവാദപരമായ നടപടികൾ മൂലം മത്സ്യബന്ധനമേഖല പ്രതിസന്ധിയിലായതോടെ ചെറുകിട മത്സ്യക്കച്ചവടക്കാരും ആയിരക്കണക്കായ അനുബന്ധ തൊഴിലാളികളും തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുകയാണെന്ന്​ മത്സ്യസംസ്കരണ-വിപണന തൊഴിലാളി അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. അബ്ദുല്ല, ജനറൽ സെക്രട്ടറി നമ്പാടൻതറ ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു. ട്രോളിങ്​ നിരോധനം ആരംഭിക്കുന്നതോടെ സമ്പൂർണ പട്ടിണിയിലാകും. സൗജന്യ റേഷൻകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല തൊഴിലാളികൾ നേരിടുന്നത്. മുഴുവൻ തൊഴിലാളികൾക്കും 10,000 രൂപ വീതം സഹായധനം നൽകണമെന്നും ഇവർ സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.