ചെങ്ങമനാട് (എറണാകുളം): കപ്രശേരിയിലെ കള്ളുഷാപ്പില്‍ എക്സൈസ് വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന നടത്തി 5350 ലിറ്റര്‍ വ്യാജ കള്ള് പിടികൂടി. കേസുമായി ബന്ധപ്പെട്ട് യുവതിയടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഷാപ്പിലെ ജീവനക്കാരായ രാജന്, ബിനു, ഗിരീഷ്, ഉദയന്‍, ജിബിന്‍ തോമസ്, ത്രേസ്യ, സുല സജി, കൗസല്യ, സ്മിത എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹരീഷ് എന്നയാളുടെ പേരിലാണ് കള്ളുഷാപ്പിന് ലൈസന്‍സുള്ളത്. സംഭവത്തിന് ശേഷം ലൈസന്‍സിയും ജീവനക്കാരിയും ഒളിവിലാണ്. കള്ളുഷാപ്പിെൻറ മറവില്‍ കപ്രശ്ശേരിയില് ഏറെ നാളായി വ്യാജ കള്ളുണ്ടാക്കി വില്പന നടത്തിവരുന്നതായി പരാതിയുണ്ടായിരുന്നു. നടപടിയില്ലാതെ വന്നതോടെ എക്സൈസ് വിജിലന്‍സ് വിഭാഗത്തിന് ആരോ രഹസ്യവിവരം നല്‍കിയതിെൻറ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധനയും പ്രതികള്‍ പിടിയിലാവുകയും ചെയ്തത്.
വ്യാജ കള്ള് നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പേസ്റ്റ്, ഗുളികകള്‍, യീസ്റ്റ് തുടങ്ങിയവയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കപ്രശ്ശേരിയില് ഉൽപാദിപ്പിക്കുന്ന കള്ള് കുപ്പിയില്‍ നിറച്ച് ആലുവ റേഞ്ചിലെ വിവിധ ഷാപ്പുകളിലാണ് വിതരണം ചെയ്തുവന്നിരുന്നതെന്നും കെണ്ടത്തിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് 15ഓളം ഷാപ്പുകളില്‍ കള്ള് വിതരണം ചെയ്യുന്നതിനുള്ള പെര്‍മിറ്റ് എക്സൈസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍നിന്ന് പെര്‍മിറ്റ് മടക്കിക്കിട്ടുന്നതുവരെ കള്ളു വിതരണവും നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.