എൻ.എച്ച്66: ആലങ്ങാട് വില്ലേജിലെ ഭൂമിയേറ്റെടുക്കൽ പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡൻ

വരാപ്പുഴ: ദേശീയപാത66 ലെ അശാസ്ത്രീയ സ്ഥലമെടുപ്പ് നടപടികൾ പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്​സഭയിൽ ആവശ്യപ്പെട്ടു. ബുധനാഴ്ച ശൂന്യവേളയിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചത്. എൻ.എച്ച്66 വികസനവുമായി ബന്ധപ്പെട്ട് ആലങ്ങാട് വില്ലേജിലെ മേസ്തിരിപ്പടി മുതൽ ഷെഡ്പടി വരെ 1050 മീ. ദൂരത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തീർത്തും അശാസ്ത്രീയമാണ്. നിലവിൽ ഹൈവേക്കുവേണ്ടി ഏറ്റെടുത്ത അഞ്ചര ഏക്കർ ഭൂമി ഉപയോഗശൂന്യമാക്കിയാണ് പുതിയ അലൈ‍ൻമൻെറ്​ തയാറാക്കിയിരിക്കുന്നത്. അലൈൻമൻെറിൽ മാറ്റംവരുത്തിയാൽ 27500 ചതുരശ്ര അടിയോളം വിസ്തീർണത്തിൽ വീടുകളും വാണിജ്യസ്ഥാപനങ്ങൾ നില നിൽക്കുന്ന കെട്ടിടങ്ങളും സംരക്ഷിക്കാനാകും. നേരത്തെ ഏറ്റെടുത്ത ഭൂമി ഉപയോഗിക്കാൻ കഴിഞ്ഞാൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വലിയ തുക ലാഭിക്കാൻ കഴിയുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.