ചൊ​വ്വാ​ഴ്ച രാ​വി​ലെ സെ​സി​ന് മു​ന്നി​ൽ ഉ​ണ്ടാ​യ അ​പ​ക​ടം, വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ (കാ​റി​ന്‍റെ കാ​മ​റ​യി​ൽ​നി​ന്ന്​ ല​ഭി​ച്ച ചി​ത്ര​ങ്ങ​ൾ)

സൂപ്പർ ബൈക്കിലെത്തിയ യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചുതെറിപ്പിച്ചു

കാ​ക്ക​നാ​ട്: സൂ​പ്പ​ർ ബൈ​ക്കി​ൽ പാ​ഞ്ഞെ​ത്തി​യ അ​ജ്ഞാ​ത​ൻ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​നു​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​ക്ക​നാ​ട് സെ​സി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. സെ​സി​ലെ എ​സ്.​എ​ഫ്.​ഒ ജീ​വ​ന​ക്കാ​രി​യാ​യ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി സം​ഗീ​ത മൈ​ക്കി​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യു​വ​തി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സെ​സി​ലേ​ക്ക് റോ​ഡ് തി​രി​ഞ്ഞ് വ​രു​മ്പോ​ഴാ​യി​രു​ന്നു റോ​ങ്​ സൈ​ഡി​ലൂ​ടെ സൂ​പ്പ​ർ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞെ​ത്തി​യ യു​വാ​വ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. ബൈ​ക്കി​ൽ ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സം​ഗീ​ത​യു​ടെ തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഗീ​ത​യു​ടെ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന എ​സ്.​എ​ഫ്.​ഒ ജീ​വ​ന​ക്കാ​ര​നും സി.​ഐ.​ടി.​യു നേ​താ​വു​മാ​യ ര​ഘു​റാം രാ​മ​ച​ന്ദ്ര​ന്‍റെ കാ​റി​ലെ കാ​മ​റ​യി​ൽ അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് ബൈ​ക്കി​ന് ന​മ്പ​ർ പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്.

Tags:    
News Summary - A young man on a super bike hit a two-wheeler woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.