അ​മ്പാ​ട്ടു​കാ​വ് സ​ഹൃ​ദ​യ സം​ഗീ​ത കാ​രു​ണ്യ വേ​ദി​യു​ടെ 15 ാം വാ​ര്‍ഷി​കാ​ഘോ​ഷം മു​ൻ ഡി.ജി.പി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു  

സഹൃദയ സംഗീത കാരുണ്യ വേദി: സംഗീതവും കാരുണ്യവും ഇഴചേർന്ന 15 വര്‍ഷങ്ങൾ

ആ​ലു​വ: സം​ഗീ​ത​ത്തെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ സ്നേ​ഹി​ച്ച ഒ​രു​പ​റ്റ​മാ​ളു​ക​ളു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​മ്പാ​ട്ടു​കാ​വ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ 15 വ​ർ​ഷ​ങ്ങ​ൾ. അ​മ്പാ​ട്ടു​കാ​വ് സ​ഹൃ​ദ​യ സം​ഗീ​ത കാ​രു​ണ്യ വേ​ദി​യാ​ണ് സം​ഗീ​ത - സേ​വ​ന​പാ​ത​യി​ൽ 15 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സം​ഗീ​ത പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി ആ​രം​ഭി​ച്ച വേ​ദി പി​ന്നീ​ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും തി​രി​യു​ക​യാ​യി​രു​ന്നു. 700ഓ​ളം രോ​ഗി​ക​ള്‍ക്ക് 40 ല​ക്ഷം രൂ​പ ചി​കി​ത്സാ​സ​ഹാ​യ​മാ​യി ഇ​തു​വ​രെ ന​ല്‍കി​യി​ട്ടു​ണ്ട്. വൈ​സ്‌​മെ​ന്‍ ക്ല​ബ് ഈ​സ്റ്റ് എ​ന്‍ഡ് കൊ​ച്ചി​യു​മാ​യി സ​ഹ​ക​രി​ച്ച് സ​ഹൃ​ദ​യ സം​ഗീ​ത കാ​രു​ണ്യ വേ​ദി വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ, ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ എ​ന്നി​വ​ക്ക് ധ​ന​സ​ഹാ​യം ന​ല്‍കു​ക​യും സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കൂ​പ്പ​ണ്‍, സെ​ല്‍ഫ് മൊ​ബി​ലൈ​സേ​ഷ​ന്‍ ഉ​പ​ക​ര​ണം തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന വ്യ​ക്തി​ക​ള്‍ക്ക് എ​ല്ലാ വ​ര്‍ഷ​വും സ​ഹൃ​ദ​യ പു​ര​സ്‌​കാ​രം ന​ല്‍കു​ന്നു. 15 ാം വാ​ര്‍ഷി​കാ​ഘോ​ഷം മുൻ ഡി.ജി.പി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഈ വ​ര്‍ഷ​ത്തെ സ​ഹൃ​ദ​യ പു​ര​സ്‌​കാ​രം പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​നും സ്‌​നേ​ക് മാ​സ്റ്റ​റു​മാ​യ വാ​വ സു​രേ​ഷി​ന് ന​ൽ​കി.

സ​ഹ്യ​ദ​യ പ്ര​സി​ഡ​ൻ​റ് എം.​വി​ശ്വ​നാ​ഥ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 25 പേ​ർ​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രാ​ജി സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു. ശ​ശി​ധ​ര​ന്‍.​എ​സ്.​മേ​നോ​ന്‍, ജോ​ര്‍ജ്.​വി.​ജ​യിം​സ്, മു​ഹ​മ്മ​ദ് ആ​സി​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ട്ര​ഷ​റ​ര്‍ വി.​കെ. ഭാ​സി പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട്​ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍ സ്വാ​ഗ​ത​വും പി.​ശ്രീ​ഹ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sahradaya Sangeetha Karunya Vedi is 15 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.