സഹൃദയ സംഗീത കാരുണ്യ വേദി: സംഗീതവും കാരുണ്യവും ഇഴചേർന്ന 15 വര്‍ഷങ്ങൾ
text_fieldsആലുവ: സംഗീതത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഒരുപോലെ സ്നേഹിച്ച ഒരുപറ്റമാളുകളുടെ സേവന പ്രവർത്തനങ്ങൾക്ക് അമ്പാട്ടുകാവ് സാക്ഷ്യം വഹിക്കാൻ തുടങ്ങിയിട്ട് 15 വർഷങ്ങൾ. അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യ വേദിയാണ് സംഗീത - സേവനപാതയിൽ 15 വയസ്സ് പൂർത്തിയാക്കിയത്. സംഗീത പ്രേമികളുടെ കൂട്ടായ്മയായി ആരംഭിച്ച വേദി പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും തിരിയുകയായിരുന്നു. 700ഓളം രോഗികള്‍ക്ക് 40 ലക്ഷം രൂപ ചികിത്സാസഹായമായി ഇതുവരെ നല്‍കിയിട്ടുണ്ട്. വൈസ്മെന്‍ ക്ലബ് ഈസ്റ്റ് എന്‍ഡ് കൊച്ചിയുമായി സഹകരിച്ച് സഹൃദയ സംഗീത കാരുണ്യ വേദി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ എന്നിവക്ക് ധനസഹായം നല്‍കുകയും സൗജന്യ ഡയാലിസിസ് കൂപ്പണ്‍, സെല്‍ഫ് മൊബിലൈസേഷന്‍ ഉപകരണം തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്യുന്നു. സേവന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും സഹൃദയ പുരസ്കാരം നല്കുന്നു. 15 ാം വാര്‍ഷികാഘോഷം മുൻ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.ഈ വര്‍ഷത്തെ സഹൃദയ പുരസ്കാരം പരിസ്ഥിതി പ്രവര്‍ത്തകനും സ്നേക് മാസ്റ്ററുമായ വാവ സുരേഷിന് നൽകി.
സഹ്യദയ പ്രസിഡൻറ് എം.വിശ്വനാഥ കുറുപ്പ് അധ്യക്ഷത വഹിച്ചു. 25 പേർക്കുള്ള ചികിത്സ സഹായ വിതരണം ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് നിർവഹിച്ചു. ശശിധരന്.എസ്.മേനോന്, ജോര്‍ജ്.വി.ജയിംസ്, മുഹമ്മദ് ആസിഫ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ വി.കെ. ഭാസി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി അശോക് കുമാര്‍ സ്വാഗതവും പി.ശ്രീഹരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.