നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ആ​ലു​വ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡ്‌

ആലുവ സ്റ്റാൻഡ്‌ ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി

 ആലുവ: പുനർനിർമാണം ആരംഭിച്ച് അഞ്ച് വർഷമായിട്ടും പൂർത്തിയാകാത്ത ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്‌ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് വകുപ്പ് മന്ത്രിയുടെ ഉറപ്പ്. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ വിഷയം അവതരിപ്പിച്ചതിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 8.64 കോടി രൂപ അനുവദിച്ച് അഞ്ചുവർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്.

പുതിയ ബസ് സ്റ്റേഷൻ നിർമിക്കാൻ പഴയ സ്റ്റാൻഡ് പൊളിച്ചുകളഞ്ഞിരുന്നു. അന്ന് മുതൽ യാത്രക്കാർ പെരുവഴിയിലാണ്. പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിലാണ് യാത്രക്കാർക്ക് താൽക്കാലിക ഷെഡ് ഒരുക്കിയത്. ഏതുസമയവും നൂറുകണക്കിന് യാത്രക്കാർ ഉണ്ടാകുന്ന സ്റ്റാൻഡിൽ താൽക്കാലിക ഷെഡ് ഭൂരിപക്ഷം യാത്രക്കാർക്കും ഉപകാരപ്പെടുന്നില്ല. കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ എല്ലാവരും നല്ലവരാണെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞപ്പോഴാണ് എം.എൽ.എ ആലുവ സ്റ്റാൻഡ് നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധം അറിയിച്ചത്.

മന്ത്രി ഇടപ്പെട്ട് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമാണം എത്രയും വേഗം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. യാർഡിൽ ടൈൽ വിരിക്കുന്ന പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂവെന്നും ഇത് എത്രയും വേഗം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനുള്ള നടപടി സ്വീകരിച്ച് വരുകയാണെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു സഭയിൽ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകി.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ​

ര​ണ്ട് നി​ല​ക​ളി​ലാ​യി മൊ​ത്തം 30,155 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ട​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ പ​ണി​യു​ന്ന​ത്. താ​ഴെ നി​ല​യി​ൽ ടി​ക്ക​റ്റ് കൗ​ണ്ട​ർ, സ്റ്റേ​ഷ​ൻ ഓ​ഫി​സ്, പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, ആ​റ് സ്റ്റാ​ളു​ക​ൾ, 170 സീ​റ്റു​ള്ള വെ​യി​റ്റി​ങ് ഏ​രി​യ, കാ​ന്‍റീ​ൻ, പു​രു​ഷ​ന്മാ​രു​ടെ വെ​യ്റ്റി​ങ് റൂം, ​സ്ത്രീ​ക​ൾ​ക്കു​ള്ള വെ​യ്റ്റി​ങ് റൂം, ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം കെ​ട്ടി​ട​ത്തി​ലു​ണ്ട്. 30 ബ​സി​ന്​ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ണ്ടാ​കും. 110 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും 110 കാ​റും പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും. 

Tags:    
News Summary - The minister said that the Aluva stand will be completed soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.