മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ആലുവ: വിൽപനക്കായി കൊണ്ടുപോയ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചാലയ്ക്കൽ കുന്നംപിള്ളിൽ വീട്ടിൽ സിദ്ദീഖിനെയാണ് (38) ആലുവ പൊലീസ് പിടികൂടിയത്. പത്ത് ഗ്രാം ഹഷീഷ് ഓയിലും നൈട്രോസിപാം ഗുളികകളും പിടികൂടി. കഴിഞ്ഞരാത്രി പത്തരയോടെ ആലുവ ഗവ. ആശുപത്രിക്ക് സമീപം സിദ്ദീഖ് സഞ്ചരിച്ചിരുന്ന കാറിൽനിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രവാസിയായിരുന്ന ഇയാൾ ചാലക്കലിൽ ലോൺട്രി ഷോപ് നടത്തുകയാണ്. ഇവിടെ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ കുപ്പികൾ എന്നിവയും കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, ജോയി മത്തായി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

പറവൂർ: ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. തത്തപ്പിള്ളി തൈക്കൂട്ടത്തിൽ അനൂപ് (22) പിടിയിലായി. ഇയാളിൽനിന്ന് നാല് ഗ്രാം ഹഷീഷ് ഓയിലും കഞ്ചാവ് വലിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞദിവസം വെടിമറയിലെ വീട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.