അങ്കമാലി: അയൽവാസിയായ യുവാവിനെ പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 75കാരൻ അറസ്റ്റിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായിക്കുഞ്ഞിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മത്തായിക്കുഞ്ഞിന്റെ വീടിന് സമീപം താമസിക്കുന്ന വിനീഷിനെയാണ് ആക്രമിച്ചത്. 12ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരുവരും തമ്മിൽ നേരത്തെ മുതൽ അതിർത്തി തർക്കമുണ്ട്. തിങ്കളാഴ്ച വാക്കുതർക്കം രൂക്ഷമായതോടെയാണ് വിനീഷിനെ ക്രൂരമായി മർദിച്ചതത്രെ. തലയോട്ടി പൊട്ടുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഗുരുതര പരിക്കേറ്റ വിനീഷിനെ വിവിധ ആശുപത്രികളിൽ എത്തിച്ച ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐമാരായ കെ. പ്രദീപ്കുമാർ, എം.എസ്. ബിജീഷ്, വിജു, പി.ഒ. റെജി, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, പി.വി. വിജീഷ്, ബിന്ദു രാജ്, എബി സുരേന്ദ്രൻ, ജെയ്ജോ ആൻറണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.