അങ്കമാലി: തെങ്ങിൽനിന്ന് വീണ് നട്ടെല്ല് തകർന്ന നിർധന യുവാവും കുടുംബവും സുമനസ്സുകളുടെ കനിവ് തേടുന്നു.കറുകുറ്റി പഞ്ചായത്ത് മുന്നൂർപ്പിള്ളിയിൽ മഞ്ഞേലി പരേതനായ രാജെൻറ മകൻ ജിഷ്ണുവിനാണ് അപകടം സംഭവിച്ചത്. തെങ്ങിൽ കയറിയപ്പോൾ കൈപിടിച്ച പട്ടയോടൊപ്പം താഴെ വീഴുകയായിരുന്നു. നട്ടെല്ല് തകർന്നതോടൊപ്പം സുഷുമ്ന നാഡിക്ക് ക്ഷതവും സംഭവിച്ചു. 26 വയസ്സുള്ള ജിഷ്ണു വിവാഹിതനും മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞിെൻറ പിതാവുമാണ്. കൂലിപ്പണിക്കാരനായ ജിഷ്ണുവിെൻറ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്.
ജിഷ്ണു കിടപ്പിലായതോടെ ദൈനംദിന ജീവിതം ദുരിതത്തിലായി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിന് ചികിത്സക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടതുണ്ട്.
ഉദാരമതികളിലുള്ള പ്രതീക്ഷയിലാണ് കുടുംബം. പഞ്ചായത്തിൽനിന്ന് കിട്ടിയ സഹായം കൊണ്ടുണ്ടാക്കിയ ചെറിയവീടും അഞ്ച് സെൻറ് ഭൂമിയും ആണ് ആകെയുള്ള കൈ മുതൽ. ഗ്രാമപഞ്ചായത്ത് അംഗം മേരി ആൻറണിയുടെ നേതൃത്വത്തിൽ ചികിത്സ സഹായ നിധിശേഖരണ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യൂനിയൻ ബാങ്ക് പാലിശ്ശേരി ശാഖയിൽ ജിഷ്ണുവിെൻറ പേരിൽ അക്കൗണ്ടും ആരംഭിച്ചു.അക്കൗണ്ട് നമ്പർ: 588802010006323 ,ഐ.എഫ്.എസ്.സി കോഡ്- UBIN0558885. ഭാര്യ ധന്യയുടെ പേരിൽ ഗൂഗിൾ പേ അക്കൗണ്ടും ആരംഭിച്ചു. നമ്പർ- 7902726014.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.