അങ്കമാലി: മേഖലയിലെ ഗ്രാമ പ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി നഗരസഭയുടെയും, സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ 100ലേറെ നിർദേശങ്ങളുയർന്നു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ജനകീയ സദസ്സ് വിളിച്ചുചേർത്തത്. അങ്കമാലി, ആലുവ നിയോജക മണ്ഡല പരിധിയിലെ വിവിധ വകുപ്പ് മേധാവികൾ, ബസുടമകൾ, തൊഴിലാളി സംഘടനകൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന പ്രതിനിധികൾ അടക്കം ജനകീയ സദസ്സിൽ ബസ് റൂട്ട് ആവശ്യപ്പെട്ട് അനേകം അപേക്ഷകളാണ് സമർപ്പിച്ചത്.
ഗ്രാമങ്ങളിലുടനീളം ബസ് സർവീസുകൾ ആരംഭിക്കുന്നതോടെ ഉണ്ടാകുന്ന വികസനവും, തൊഴിൽ അവസരങ്ങളും, ക്ലേശങ്ങൾ ഒഴിവാകുന്നതും ചൂണ്ടിക്കാട്ടി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ നിർദേശങ്ങളും ചർച്ച ചെയ്ത് പ്രായോഗിക നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ മാത്യു തോമസ് നിർദേശങ്ങളും അപേക്ഷകളും എറണാകുളം ആർ.ടി.ഒ ബി. ഷഫീഖിന് കൈമാറി. നഗരസഭ ഉപാധ്യക്ഷ സിനി മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ, കെ.വി. ബിബീഷ്, ഷൈജൻ തോട്ടപ്പിള്ളി, വിൽസൺ കോയിക്കര, പി.യു. ജോമോൻ, എ.വി. സുനിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.