അങ്കമാലി: എം.സി റോഡിൽ നായത്തോട് കവലയിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന സ്കൂട്ടറിലും തടിലോറിയിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇരുവരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ 11നാണ് അപകടം.
തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോയ ലോറിയിൽ എതിർദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിലും ഇടിച്ചശേഷമാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറിയിലെ തടി പതിച്ച് റോഡരികിലെ വൈദ്യുതി പോസ്റ്റ് തകർന്നു.
ലോറിയുടെ മുൻഭാഗവും കാറിന്റെ മുൻഭാഗവും ഭാഗികമായി തകർന്നു. കാറിലുണ്ടായിരുന്ന ഒരാൾക്കും സ്കൂട്ടർ യാത്രികനുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി പൊലീസും അഗ്നി രക്ഷസേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.