മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട് ചിറയിൽ വിനോദ സഞ്ചാരികൾക്കായി ജലയാനങ്ങളും കയാക്കിങ് സൗകര്യങ്ങളും ഒരുക്കി ഗ്ലോബൽ മലയാളി കൗൺസിൽ. 110 എക്കർ വിസ്തൃതിയിലുള്ള ചിറയിൽ ബോട്ട് യാത്രയും കയാക്കിങ് പരിശീലനവും നടത്താം.
ബോട്ടിങ് വിനോദ സഞ്ചാര പദ്ധതി ജനമൈത്രി പൊലീസ് എസ്.ഐ. ബാബു ഉദ്ഘാടനം ചെയ്തു. വ്യവസായിയും ഗ്ലോബൽ മലയാളി കൗൺസിൽ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കോഓഡിനേറ്റർ വിൽസൻ മലയാറ്റൂർ, ജെയ്ന വർഗീസ് മൂലൻ, എസ്.ഐ. തോമസ്, ആന്റണി മുട്ടംത്തോട്ടിൽ, സിജു തോമസ്, ജോർജ് പാലത്തിങ്കൽ, സുരേഷ് മാലി, സുധീഷ് മുല്ലശ്ശേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.