അങ്കമാലി: സേവന വേതന വ്യവസ്ഥകള്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ച് അങ്കമാലി, കാലടി, അത്താണി മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാര്‍ വെള്ളിയാഴ്ച സൂചനപണിമുടക്ക് നടത്തും. ജൂണ്‍ എട്ടിന് ആവശ്യമുന്നയിച്ച് ബസ് ഉടമ സംഘത്തിന് സംയുക്ത തൊഴിലാളി യൂനിയന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
സൂചന പണിമുടക്കിന് ശേഷവും കൂലി വര്‍ധനവില്‍ പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് അങ്കമാലിയില്‍ ചേര്‍ന്ന സംയുക്ത യൂനിയന്‍ യോഗം മുന്നറിയിപ്പ് നല്‍കി. ഐ.എന്‍.ടി.യു.സി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.ടി പോള്‍ ഉദ്ഘാടനം ചെയ്തു.
സംയുക്ത യൂനിയന്‍ കണ്‍വീനര്‍ പി.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ.പി പോളി, വി.എന്‍. സുഭാഷ്, അഖില്‍ രാജേഷ്, സി.ഐ. ജോസ്, പി.ഒ. ഷിജു, പി.കെ. പൗലോസ്, കെ.എസ്. വിനോദ്, അനില്‍കുമാര്‍, എം.എസ്. ദിലീപ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.